
ബംഗളൂരു: വിഷുവിന് ട്രെയിൻ വഴി നാട്ടിലെത്താൻ കാത്തിരിക്കുന്ന മലയാളികൾ ഉടൻതന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതായിരിക്കും നല്ലത്. ബുക്കിംഗ് ആരംഭിച്ച് രണ്ട് മണിക്കൂറിൽ ഏപ്രിൽ 10ന് കേരളത്തിലേക്കുള്ള പ്രതിദിന ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നു. വിഷു 15നാണെങ്കിലും കൂടുതൽപേരും പത്താം തീയതി വെള്ളിയാഴ്ചയാണ് നാട്ടിലേക്ക് തിരിക്കുന്നത്.
ബംഗളൂരുവിൽ നിന്നുള്ള പതിവ് ട്രെയിനുകളായ കെഎസ്ആർ ബംഗളൂരു - കന്യാകുമാരി എക്‌സ്‌പ്രസിലെ സ്ലീപ്പറിൽ വെയിറ്റിംഗ് ലിസ്റ്റ് 155 ആണ്. തേഡ് ഇക്കോണമിയിൽ 35, തേഡ് എസിയിൽ 62 എന്നിങ്ങനെയുമാണ്. മെെസൂരു - തിരുവനന്തപുരം നോർത്ത് എക്‌സ്‌പ്രസിൽ സ്ലീപ്പറിൽ 70, തേഡ് എസിയിൽ അഞ്ച് എന്നിങ്ങനെയാണ് വെയിറ്റിംഗ് ലിസ്റ്റ്. എസ്എംവിടി ബയ്യപ്പനഹള്ളി - തിരുവനന്തപുരം നോർത്ത് എസി ഹംസഫർ എക്‌സ്‌പ്രസിൽ സ്ലീപ്പറിലെ ബുക്കിംഗ് നിർത്തി. തേഡ് എസിയിൽ 37 ആണ് വെയിറ്റിംഗ് ലിസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |