
തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനെ പുത്തൻ പ്രതീക്ഷളോടെ വരവേൽക്കാമെന്ന് ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നന്മയുടെയും മാനവികതയുടെയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ട് കൂടുതൽ കരുത്തോടെ മുന്നേറാൻ വിഷു ആഘോഷങ്ങൾ നമുക്ക് പ്രചോദനമാകട്ടെ. ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിച്ചുകൊണ്ട്, സമൃദ്ധമായ ഒരു നവകേരളം കെട്ടിപ്പടുക്കാൻ കൈകോർക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കറുടെ വിഷു ആശംസ
തിരുവനന്തപുരം: സാമൂഹിക ഐക്യവും മത സൗഹൃദവും നിലനിൽക്കുന്ന കേരളത്തിന്റെ സംസ്കാര പൈതൃകം ഈ ആഘോഷവേളയിൽ കൂടുതൽ ശക്തിപ്പെടട്ടെയെന്ന് സ്പീക്കർ എ.എൻ.ഷംസീർ വിഷു ആശംസാ സന്ദേശത്തിൽ പറഞ്ഞു. കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുകയും പരസ്പര സ്നേഹവും സൗഹൃദവും വർധിപ്പിക്കുകയും ചെയ്യുന്ന ആഘോഷമാണ് വിഷു. ഈ വിഷു എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
പ്രതിപക്ഷ നേതാവിന്റെ വിഷു ആശംസ
തിരുവനന്തപുരം: വിഷു സൗഹാർദത്തിന്റെ ആഘോഷമായി മാറട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു. ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികളുടെയും ആഘോഷമാണ് വിഷു. എല്ലാ ആഘോഷങ്ങളും എല്ലാവരടേതുമാകണം. ആഘോഷങ്ങളിലെല്ലാം സ്നേഹവും സന്തോഷവും ബഹുമാനവും പരസ്പരം പങ്കുവയ്ക്കാനും സാധിക്കണമെന്നും അദ്ദേഹം ആശംസാ സന്ദേശത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |