SignIn
Kerala Kaumudi Online
Saturday, 13 June 2026 10.15 AM IST

വിഷു സമൃദ്ധി കണികണ്ടുണർന്ന് മലയാളികൾ;​ ഗുരുവായൂരടക്കം ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

READ ENGLISH VERSION
vishu

തിരുവനന്തപുരം: സമൃദ്ധിയുടെ കണി കണ്ടുണർന്ന് മലയാളികൾക്ക് ഇന്ന് വിഷു. കണി കണ്ടും കൈനീട്ടം വാങ്ങിയും പടക്കം പൊട്ടിച്ചുമാണ് മലയാളി വിഷു ആഘോഷിക്കുന്നത്. ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങൾ ആയിരുന്നു.

പൊള്ളുന്ന വെയിൽ വില്ലനായെങ്കിലും മലയാളികൾ വിഷു ആഘോഷത്തിന് കുറവ് വരുത്തിയില്ല. പുതുവസ്ത്രങ്ങൾ ധരിച്ചും കണിയൊരുക്കിയുമാണ് വിഷുവിനെ വരവേറ്റത്. നഗരത്തിൽ വ്യാപാരകേന്ദ്രങ്ങളിലും പച്ചക്കറിക്കടകളിലും തെരുവോരങ്ങളിലും ഇന്നലെ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA