കോഴിക്കോട്: കെ.പി.സി.സി മുൻ പ്രസിഡന്റും വടകര എം.പി.യുമായ കെ.മുരളീധരന്റെ മകൻ ശബരിനാഥ് വിവാഹിതനായി.ഇടുക്കി ഉടുമ്പൻചോല കല്ലാക്കുളം ഹൗസിൽ കെ.വി.ദേവസ്യയുടെ മകൾ സോണിയാ സെബാസ്റ്റ്യനാണ് വധു. മതപരമായ ചടങ്ങുകളില്ലാതെ കോഴിക്കോട് വെസ്റ്റ്ഹിൽ സബ് രജിസ്ട്രാർ ഓഫീസിൽ ഇന്നലെ രാവിലെയായിരുന്നു വിവാഹം. മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാലും വധുവിന്റെ അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അടുത്ത സുഹൃത്തുക്കൾ പോലും വിവരം അറിയുന്നത്.
മുരളീധരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്:
"എന്റെ മകൻ ശബരിനാഥിന്റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണം.ശബരിക്കും സോണിയയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു."
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |