നടൻ സുകുമാരനുമൊത്തുള്ള വിവാഹം രഹസ്യമാക്കി വച്ചതിനുപിന്നിലെ കാരണം വെളിപ്പെടുത്തി നടി മല്ലികാ സുകുമാരൻ. കൗമുദി മൂവീസിന്റെ മല്ലികാവസന്തം പരിപാടിയിലൂടെയായിരുന്നു നടി മനസുതുറന്നത്.
'സുകുമാരനുമായി വിവാഹം കഴിഞ്ഞത് രണ്ടുമൂന്ന് ആഴ്ചയോളം ആരും അറിഞ്ഞില്ല. വളരെ കുറച്ചുമാത്രം സംസാരിക്കുന്ന ഗൗരവമുള്ളയാളായിരുന്നു അദ്ദേഹം. എന്റെ വീട്ടുകാരും അദ്ദേഹത്തിന്റെ വീട്ടുകാരും സഹകരിച്ചുതന്നെയായിരുന്നു വിവാഹം നടന്നത്. സഹോദരന്റെ വീട്ടിൽവച്ചായിരുന്നു ചടങ്ങുകൾ നടന്നത്. അൻപതിനടുത്ത് പേർ മാത്രമായിരുന്നു വിവാഹത്തിൽ സംബന്ധിച്ചത്. ഇതിനിടയിലും വിവാഹം നടന്നതായുള്ള തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അതിനെല്ലാം ഉഴപ്പിയാണ് അദ്ദേഹം മറുപടി നൽകിയത്. കണ്ണൂരിൽ വച്ചുള്ള ഒരു സിനിമാചിത്രീകരണത്തിനിടെയാണ് വിവാഹക്കാര്യം അദ്ദേഹം പുറത്തുപറഞ്ഞത്. എന്നെയും അവിടെ കൊണ്ടുപോയിരുന്നു'- മല്ലിക സുകുമാരൻ പറഞ്ഞു.
ഊട്ടിയിലേക്കായിരുന്നു വിവാഹശേഷം ആദ്യമായി ഒരുമിച്ച് പോയതെന്നും മല്ലിക പങ്കുവച്ചു. വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഊട്ടിയിലേയ്ക്ക് പോയത്. അതായിരുന്നു ഹണിമൂൺ യാത്രയെന്ന് വേണമെങ്കിൽ പറയാം. ബ്ളൂഹിൽസ് എന്ന ഹോട്ടലിലാണ് അന്ന് തങ്ങിയത്. മദ്രാസിൽ ഒരു വീട് വാങ്ങണമെന്ന് സുകുമാരന് വലിയ ആഗ്രഹമുണ്ടായിരുന്നു. ചെന്നെ വെസ്റ്റ് കോളനിയിൽ മൂന്ന് നിലയിലുള്ള വീടായിരുന്നു ആദ്യമായി വാങ്ങിയ വീടെന്നും നടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |