കൊല്ലം:കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ 22കാരി കായലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് കഴിഞ്ഞ ദിവസമാണ്. ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപം കഴിഞ്ഞ ദിവസമാണ് യുവതി കായലിലേക്ക് ചാടിയത്. കൊല്ലത്ത് ബാങ്ക് കോച്ചിംഗ് ക്ലാസില്‍ പഠിക്കുന്ന യുവതിയാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. കാമുകനുമായുള്ള പിണക്കത്തില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. പൊലീസിന് നല്‍കിയ മൊഴിയിലാണ് കാമുകനുമായുള്ള പിണക്കത്തെക്കുറിച്ച് യുവതി വെളിപ്പെടുത്തിയത്.
യുവതി കായലിലേക്ക് ചാടിയത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ച യുവാവും മുങ്ങിത്താഴുന്നതിനിടെ അതുവഴി വന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാരാണ് രണ്ട് പേരെയും രക്ഷപ്പെടുത്തിയത്. പ്രദേശവാസിയായ രാജേഷ് എന്ന യുവാവാണ് കായലിലേക്ക് പെണ്‍കുട്ടി ചാടുന്നത് ആദ്യം കണ്ടത്. ഉടനെ തന്നെ തന്റെ സുഹൃത്തായ മുനീറിനെ ഇയാള്‍ അവിടേക്ക് വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ മുനീര്‍ കായലിലേക്ക് എടുത്ത് ചാടി.
യുവതിയുടെ തലമുടിയില്‍ പിടിച്ച് മുകളിലേക്ക് കയറ്റാനായിരുന്നു മുനീര്‍ ശ്രമിച്ചത്. പാലത്തിന്റെ തൂണിലേക്ക് കയറാന്‍ ആയിരുന്നു ശ്രമമെങ്കിലും ഇത് നടന്നില്ല. യുവതിക്കൊപ്പം മുനീറും മുങ്ങിത്താഴുമെന്ന സ്ഥിതി കണ്ടപ്പോള്‍ അതുവഴി വന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ഒരു ജീവനക്കാരന്‍ കായലിലേക്ക് എടുത്ത് ചാടുകയും ഇരുവരേയും രക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |