
തിരുവനന്തപുരം: ഗൾഫ് സംഘർഷ പശ്ചാത്തലത്തിൽ അവിടെയുള്ള മലയാളികളുടെ സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല വിദേശകാര്യമന്ത്രി ജയശങ്കറിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
യു.എ.ഇ, കുവൈറ്റ്, ഇറാൻ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്നുണ്ട്, നിലവിലെ യുദ്ധസമാനമായ സാഹചര്യം അവരിൽ വലിയ ഉത്കണ്ഠയും ഭീതിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. തങ്ങളുടെ സുരക്ഷയെക്കുറിച്ച് വളരെയേറെ ആശങ്കാകുലരാണെന്ന് അവരിൽ നിന്നു ലഭിക്കുന്ന ഫോൺ സന്ദേശങ്ങൾ സൂചിപ്പിക്കുന്നു. നാട്ടിലുള്ള ബന്ധുക്കളും കടുത്ത മാനസികസംഘർഷത്തിലാണ്.
ഗൾഫ് മേഖലയിലുള്ള മലയാളികൾക്ക് സുരക്ഷിതത്വബോധവും ആശ്വാസവും നൽകുന്നതിന് അടിയന്തര നടപടികൾ ആവശ്യമാണ്. ആവശ്യമുള്ളവർക്ക് സഹായം ഉറപ്പാക്കാനും സമയബന്ധിതമായ പിന്തുണയും മാർഗ്ഗനിർദ്ദേശവും നൽകാനും ഈ രാജ്യങ്ങളിലെ എല്ലാ ഇന്ത്യൻ എംബസികളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |