കോഴിക്കോട്: പതങ്കയം വെളളച്ചാട്ടത്തിൽ വീണ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം കടലുണ്ടി സ്വദേശി റമീസാണ് (21) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം വെളളച്ചാട്ടത്തിൽ കുളിക്കാനെത്തിയതായിരുന്നു റമീസ്. അഞ്ച് ബൈക്കുകളിലായി പത്ത് പേരാണ് കടലുണ്ടിയിൽ നിന്ന് കോഴിക്കോട് എത്തിയത്.
തുടർന്ന് അപകടത്തിൽപ്പെടുകയായിരുന്നു. യുവാവിനെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |