SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.08 PM IST

കാസർകോട്ട് സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗം ബി.ജെ.പിയിൽ

Increase Font Size Decrease Font Size Print Page
rajanidevi

പാണത്തൂർ (കാസർകോട്): രണ്ടുവർഷമായി സി.പി.എമ്മുമായി അകന്നുകഴിയുന്ന മുൻ പനത്തടി ഏരിയാ കമ്മറ്റി അംഗം ബി.ജെ.പിയിൽ ചേർന്നു. പനത്തടി പഞ്ചായത്തിലെ മുൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ കൂടിയായ ആർ.സി രജനീ ദേവിയാണ് ഇന്നലെ വൈകുന്നരം കാസർകോട് നടന്ന ശബരമല സംരക്ഷണസമ്മേളനത്തിൽ വച്ച് ബി.ജെ.പിയിൽ ചേർന്നത്. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഷാളണിയിച്ചു.

കർഷക സംഘം ജില്ലാ എക്സികൂട്ടീവ് അംഗം,​ പുരോഗമന കലാ സാഹിത്യ വേദി പനത്തടി ഏരിയാ വൈസ് പ്രസിഡന്റ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ ജോയിന്റ് സെക്രട്ടറി ചുമതലകൾ വഹിച്ചിരുന്നു. ​പനത്തടി സി ഡി.എസ് ചെയർപേഴ്സണായും പ്രവർത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനക്ഷേമ, വികസന ഭരണത്തിൽ ആകൃഷ്ടയായാണ് ബിജെപിയിൽ ചേരുന്നതെന്ന് രജനിദേവി പറഞ്ഞു.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY