പത്തനംതിട്ട: കെ.മുരളീധരന് ബി.ജെ.പിയിലേക്ക് പരവതാനി വിരിച്ചിട്ടാണ് താൻ പോന്നിട്ടുള്ളതെന്ന് പത്മജ വേണുഗോപാൽ എൻ.ഡി.എ പൊതു സമ്മേളനത്തിൽ പറഞ്ഞു.
മുരളീധരൻ പല കാര്യങ്ങളും വൈകി ചിന്തിക്കുന്നയാളാണ്. കരുണാകരന്റെ മകളായതു കൊണ്ട് കോൺഗ്രസിൽ താൻ ഒരു മൂലയിലേക്ക് ഒതുക്കപ്പെട്ടു. ബി.ജെ.പിയിലെത്തിയപ്പോൾ വനിതകൾക്കൊപ്പം മുൻനിരയിൽ നിൽക്കാനായി. കോൺഗ്രസിലും സി.പി.എമ്മിലും നല്ല നേതാക്കളില്ല. ഈ തിരഞ്ഞെടുപ്പോടെ എ.ഐ.സി.സി ആസ്ഥാനം അടച്ചുപൂട്ടും. ചെറുപ്പക്കാരെ വളർത്തുന്ന വികനത്തിനു വേണ്ടി പ്രവർത്തിക്കുന്നതാണ് മോദി സർക്കാർ. യു.ഡി.എഫ് ഉണ്ടായത് തൃശൂരിലെ തന്റെ വീട്ടിലാണ്. അന്നൊക്കെ കോൺഗ്രസ് പറയുന്നതാണ് മറ്റു പാർട്ടികൾ കേട്ടിരുന്നത്. ഇപ്പോൾ ഒരു സമുദായമാണ് കോൺഗ്രസിനെ നയിക്കുന്നത്. തന്റെയും അനിൽ ആന്റണിയുടെയും അച്ഛൻമാർ കോൺഗ്രസിൽ ഗ്രൂപ്പ് കളിച്ചിട്ടുണ്ട്. അപ്പോഴൊക്കെ തങ്ങൾ മക്കൾ നല്ല സൗഹൃദത്തിലായിരുന്നു. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും പത്മജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |