റോസ്റ്റിംഗ് വീഡിയോകളിലൂടെ ശ്രദ്ധേയനായ യു ട്യൂബ് വ്ലോഗർ അർജ്യു എന്ന അർജുൻ സുന്ദരേശനും അവതാരകയും മോഡലുമായ അപർണ പ്രേംരാജും വിവാഹിതരായി. സോഷ്യൽ മീഡിയയിലൂടെ അർജ്യുവാണ് വിവാഹചിത്രങ്ങൾ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്. so we did it today എന്നും അർജ്യു കുറിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അർപ്പിച്ചത്.
ഈ വർഷം ജൂലായിൽ ആണ് അർജ്യു അപർണയുമായുള്ള തന്റെ പ്രണയം വെളിപ്പെടുത്തിയത്. യു ട്യൂബിലും ഇൻസ്റ്റഗ്രാമിലും അർജുന് മില്യൺ ഫോളോവേഴ്‌സുണ്ട്. അൺഫിൽറ്റേഡ് ബൈ അപർണ എന്ന യുട്യൂബ് ചാനലിലൂടെ ഷോ അവതരിപ്പിക്കുന്ന അപർണ അറിയപ്പെടുന്ന അവതാരക കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |