തൃശൂർ: തൃശൂർ പൂരം ഭംഗിയായി നടത്താൻ പരിപൂർണ സഹകരണം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് തിരുവമ്പാടി ദേവസ്വത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്. ഇന്നലെ രാവിലെ രാമനിലയത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് ഇത്തവണ നേരിട്ട പ്രതിസന്ധികൾ ദേവസ്വം ഭാരാവാഹികൾ വിശദീകരിച്ചപ്പോഴാണ് ഉറപ്പ് ലഭിച്ചത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പരിമിതികൾ ഉണ്ടായിരുന്നു. വരും വർഷങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നോക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് പരിപൂർണമായും പൂരം ആസ്വദിക്കാനുള്ള സാഹചര്യം ഒരുക്കും. തൃശൂർ പൂരത്തിന്റെ വലിയ ചിത്രം ഭാരവാഹികൾ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. തിരുവമ്പാടി പ്രസിഡന്റ് ഡോ. ടി.എ. സുന്ദർമേനോൻ, സെക്രട്ടറി കെ. ഗിരീഷ്കുമാർ, ജോയിന്റ് സെക്രട്ടറി പി. ശശിധരൻ, വിജയ് മേനോൻ എന്നിവരാണ് കൂടികാഴ്ചയ്ക്കെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |