തിരുവനന്തപുരം: അമേരിക്കയിലെ മേയോ ക്ലിനിക്കിൽ തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ 23ന് തിരിക്കുന്നതിനാൽ, അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗം 27ന് രാവിലെ 9ന് ഓൺലൈനായി ചേരും. മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് ഓൺലൈൻ വഴി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. അതിന്റെ അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗവും ഇതേ രീതിയിലാകും.
പതിനെട്ട് ദിവസത്തേക്കാണ് മുഖ്യമന്ത്രിയുടെ യാത്ര. ആരൊക്കെയാവും മുഖ്യമന്ത്രിയെ അനുഗമിക്കുകയെന്ന് പിന്നീടറിയാം. മേയ് പത്തിനോ പതിനൊന്നിനോ അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തിയേക്കും. ചികിത്സയ്ക്കായി പോകുന്ന വിവരം ഇന്നലെ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ അറിയിച്ചു. ജനുവരിയിൽ മേയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി മുഖ്യമന്ത്രി പോയപ്പോൾ തന്നെ തുടർ ചികിത്സ വേണ്ടിവരുമെന്ന് അറിയിച്ചിരുന്നു. സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള തിരക്കുകളിലായതിനാൽ യാത്ര വൈകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |