പാമ്പുകൾ എന്നു കേട്ടാലേ എല്ലാവർക്കും പേടിയാണ്. ദൂരെ ഒരു പാമ്പിനെ കണ്ടാൽ പേടിച്ചോടുന്നവരും ഉണ്ടാകും. അപ്പോൾ വീട്ടിൽ പാമ്പിനെ വളർത്തിയാലോ ? കണ്ടാലേ പേടി തോന്നുന്നവർ വളർത്താനോ!
പക്ഷേ നിരവധി പേരാണ് ഇപ്പോൾ പാമ്പുകളെ വീട്ടിൽ വളർത്തുന്നത്. ചില പാമ്പുകൾ നല്ല ഭംഗിയുള്ളവയുമാണ്. ചിലതാകട്ടെ അപകടകാരികളും. വളർത്താനായി വിൽക്കുന്ന മിക്ക പാമ്പുകളും കൈകാര്യം ചെയ്യാൻ എളുപ്പമാണ്. സാധാരണയായി ആക്രമണകാരികളല്ല.
എന്നിരുന്നാലും സാധാരണയായി വളർത്തുന്ന ചില ഇനം പാമ്പുകൾക്ക് സ്വാഭാവികമായും ആക്രമണാത്മക സ്വഭാവമുണ്ട്. വളർത്തു പാമ്പുകൾ അവയുടെ ഉടമസ്ഥരെ തിരിച്ചറിയുന്നതായും അപരിചിതരെക്കാൾ അവരാൽ കൈകാര്യം ചെയ്യപ്പെടുന്നതിനോട് ഇഷ്ടം കാണിക്കുന്നതായും തോന്നുന്നു.
പാമ്പുകളെ വെറുതേ വീട്ടിൽ വളർത്താൻ പറ്റുകയില്ല, അതിന് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. പത്ത് ഇനം പാമ്പുകളുടെ വിശേഷങ്ങളും അവയെ വീട്ടിൽ വളർത്താൻ ചെയ്യേണ്ട കാര്യങ്ങളുമായി വാവ സുരേഷ് എത്തുന്നു. കാണുക ഏറ്റവും നീളം വയ്ക്കുന്ന പാമ്പ് മുതൽ ബനാന പാമ്പ് വരെയുള്ള 10 പാമ്പുകളുമായി വാവ സുരേഷ് എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |