കൊച്ചി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന് ഗുരുവായൂരിലലേക്ക് പോകാനായില്ല. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ ഗുരുവായൂരിൽ ഇറക്കാനായില്ല. രാവിലെ 8.40ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ ഇറങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. അതിനു സാധിക്കാതെ വന്നതോടെ കൊച്ചിയിലേക്ക് മടങ്ങി.
രണ്ടു ദിവസത്തെ സന്ദർശനത്തിനായിട്ടാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കുടുംബാംഗങ്ങളായ ആഭാ വാജ്പയ്, കാർത്തികേയ് വാജ്പയ് എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ട്.
വ്യവസായ മന്ത്രി പി രാജീവ്, അഡ്വ. ഹാരിസ് ബീരാൻ എം പി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ഡി ജി. പി റവാഡ എ ചന്ദ്രശേഖർ, ജില്ലാ കളക്ടർ എൻ. എസ് കെ ഉമേഷ്, റൂറൽ എസ് പി എം ഹേമലത, സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ്, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം എസ് ഹരികൃഷ്ണൻ തുടങ്ങിയവരും ഉപരാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തിയിരുന്നു. ഉച്ചയ്ക്ക് 12.35 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |