ജൂലായ് അഞ്ചിനാണ് നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേഷിനും ആൺകുഞ്ഞ് ജനിച്ചത്. ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിനെ വരവേറ്റ ശേഷം പ്രസവ വീഡിയോ ഇന്നലെ പുറത്തുവിട്ടിരുന്നു.. തന്റെ യുട്യൂബ് ചാനലായ ഓസി ടോക്കീസിലൂടെയാണ് 51 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്.. പ്രസവ സമയത്ത് ഭർത്താവ് അശ്വിൻ ഗണേശും അമ്മയും അച്ഛനും സഹോദരിമാരും ദിയക്ക് ഒപ്പമുണ്ടായിരുന്നു. ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ട്രെൻഡിംഗിൽ ഒന്നാമതായി മാറിയിരിക്കുകയാണ് വീഡിയോ.
കേരളത്തിലെ പല ഇൻഫ്ലുവൻസർമാരും മുൻപും ഡെലിവറി വീഡിയോ പങ്കുവച്ചിട്ടുണ്ടെങ്കിലും ഇവർക്കൊന്നും കിട്ടാത്ത റീച്ചാണ് ദിയയുടെ വീഡിയോക്ക് ലഭിക്കുന്നത്, മലയാളത്തിൽ ഏറ്റവും ജനപ്രീതിയുള്ള ഇൻഫ്ലുവൻസറായ പേളി മാണി തന്റെ ഇളയ മകൾ നിതാരയുടെ ഡെലിവറി വീഡിയോ പ്രസവസമയത്ത് പങ്കുവച്ചിരുന്നു. 3.6 മില്യൺ കാഴ്ചക്കാരാണ് ഈ വീഡിയോക്ക് ലഭിച്ചത്. അതേസമയം ദിയ കൃഷ്ണ വീഡിയോ പങ്കുവച്ച് 24 മണിക്കൂറിനുള്ളിൽ 4.9 മില്യൺ ആൾക്കാരാണ് കണ്ടത്.
പേളിയുടേതിൽ നിന്ന് വ്യത്യസ്തമായി ലേബർ റൂമിൽ ദിയയുടെ കുടുംബത്തിന്റെ സാന്നിദ്ധ്യമാണ് വീഡിയോയെ വ്യത്യസ്തമാക്കിയത്. പ്രസവ സമയത്തെ വൈകാരിക നിമിഷങ്ങളും കാഴ്ചക്കാർക്ക് പുതിയ അനുഭവമായി. അതേസമയം പേളി മാണിയുടെ ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോഴുള്ള വീഡിയോക്ക് 9 മില്യണിലേറെ കാഴ്ചക്കാരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |