തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടി റിനിക്കെതിരെ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ രംഗത്ത്. തന്റെ ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് രാഹുൽ നടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഒരാളുടെ ജീവിതം നശിപ്പിച്ചിട്ട് എങ്ങനെ ഇങ്ങനെ നടക്കാൻ കഴിയുന്നുവെന്നാണ് രാഹുൽ ഈശ്വർ ചോദിച്ചത്.
'തെളിവില്ല! ഉളുപ്പുണ്ടോ റിനി ? രാഹുലിന്റെ അമ്മയുടെ ഓണം കലക്കിയിട്ട് ലാഭം കൊയ്യുകയാണ് നിങ്ങൾ. ഒരു നിമിഷം രാഹുലിന്റെ അമ്മയെയും കുടുംബത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? റിനി, അവന്തിക ഇവർക്കെല്ലാം ലാഭമേ ഉള്ളൂ. പുതിയ ഓണം പരിപാടികൾ, ഉദ്ഘാടനങ്ങൾ, റീച്ച് കൂടി, അതിജീവിത പട്ടം, അടുത്ത ബിഗ്‌ബോസിൽ, ലാഭം മാത്രം. ഒരു പക്ഷെ സ്വന്തം ബന്ധുക്കളുടെ വീട്ടിലോട്ടുപോലും ഓണം ഉണ്ണാൻ പോകാൻ മടിക്കുന്ന രാഹുലിന്റെ അമ്മ, വെളിയിൽ വിഷമം കാണിക്കില്ലായിരിക്കും പക്ഷെ ഉള്ളിൽ വിഷമിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ. ഇവരുടെ കുടുംബം ദ്രോഹിച്ചു ലാഭം നേടുന്ന ഫെമിനാസികൾ' - എന്നാണ് രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചത്.
'റിനി ഒരു പരിപാടിക്ക് പോയി ശരീരഭാഗം പ്രദർശിപ്പിക്കുന്ന വീഡിയോ എടുത്ത് പറയാൻ പറ്റും. എന്നാൽ അങ്ങനെ ചെയ്യില്ല. സ്ത്രീയെ വിമർശിക്കുമ്പോൾ അവരുടെ നിലപാടിനെയാണ് വിമർശിക്കുന്നത്. നിലപാടില്ലാത്ത റിനിയുടെ നിലപാടിനെയാണ് ചോദ്യം ചെയ്യുന്നത്. സ്വന്തം ജീവിതത്തിന് ഗുണമുണ്ടാവാൻ വേണ്ടി മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുത്. അവന്തികയും ഇത് തന്നെയാണ് ശ്രമിച്ചത്'- രാഹുൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |