അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ പലപ്പോഴും സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റുകൾ വരാറുണ്ട്. രേണു പങ്കുവയ്‌ക്കുന്ന ചിത്രങ്ങൾക്കും വീഡിയോക്കും താഴെ വ്യക്തിഹത്യ നടത്തുന്ന രീതിയിലാണ് പലരും കുറിക്കുന്നത്. ഇതിനെല്ലാം തക്കതായ മറുപടിയും രേണു കൊടുക്കാറുണ്ട്. ഇപ്പോഴിതാ ഗ്രാൻഡ് ലുക്കിലുള്ള തന്റെ പുതിയ മേക്കോവർ വീഡിയോ പങ്കുവച്ചിരിക്കുകയാണ് രേണു.
ചുവപ്പ് നിറത്തിലുള്ള ഫുൾ സ്ലീവ് ക്രോപ്പ് ടോപ്പും സ്‌കർട്ടുമാണ് രേണു ധരിച്ചിരിക്കുന്നത്. അതിന് ഇണങ്ങുന്ന രീതിയിൽ ഹെവി ആയിട്ടുള്ള ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. ചുവപ്പിന് കോൺട്രാസ്റ്റായി പച്ചയും വെള്ളയും കലർന്ന നിറത്തിലുള്ളതാണ് ആഭരണങ്ങൾ. മേക്കപ്പും ഹെവിയായിട്ടുള്ളതാണ്.
ഈ വീഡിയോ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ പലതരത്തിലുള്ള കമന്റുകളും എത്തി. രേണുവിന്റെ പുതിയ മേക്കോവർ സൂപ്പറെന്നാണ് ഭൂരിഭാഗം പേരുടെയും കമന്റ്. എന്നാൽ, വിമർശിക്കുന്നരും കുറവല്ല. ഇവരെ മേക്കപ്പിടുന്നവർ എത്രമാത്രം ചിരി അടക്കിപ്പിടിച്ചിരിക്കും എന്നാണ് ഒരാളുടെ കമന്റ്. 'നീയൊക്കെ ഇവിടെ കിടന്ന് നെഗറ്റീവ് കമന്റിട്ട് എനിക്ക് ഉയർച്ച ഉണ്ടാക്കൂ' എന്നായിരുന്നു രേണു ഇതിന് നൽകിയ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |