ബംഗളൂരു: ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ വരെ നീട്ടാൻ തീരുമാനം. ആഘോഷ വേളയിൽ മലയാളികളുടെ യാത്ര സുഖമമാക്കുന്നതിന് വേണ്ടിയാണ് റെയിൽവെ ബോർഡിന്റെ തീരുമാനം.
എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് (0655) നേരത്തെ ഒക്ടോബർ മൂന്ന് വരെയാണ് നീട്ടിയത്. ഇത് ഡിസംബർ 26 വരെയാക്കി. തിരിച്ച് തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബംഗളൂരു എക്സപ്രസ് സ്‌പെഷ്യൽ ഡിസംബർ 28 വരെ നീട്ടി. ഈ ട്രെയിൻ നേരത്തെ സെപ്തംബർ 28 വരെയായിരുന്നു അനുവദിച്ചത്.
എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് (06523) ആണ് നീട്ടിയ രണ്ടാമത്തെ ട്രെയിൻ. ഈ സർവീസ് സെപ്തംബർ 15 വരെ അനുവദിച്ചതെങ്കിലും ഇപ്പോൾ ഡിസംബർ 29 വരെ സർവീസ് നടത്തും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് -എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ് (0652) ഡിസംബർ 30 വരെ നീട്ടി.
എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്‌പെഷ്യൽ (06547) ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്തംബർ മൂന്ന് വരെ സർവീസ് നടത്തേണ്ട ഈ ട്രെയിൻ ഡിസംബർ 24 വരെയാക്കി. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ് സ്‌പെഷ്യൽ (06548) സെപ്തംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |