SignIn
Kerala Kaumudi Online
Friday, 26 April 2024 12.42 PM IST

ഉമ്മയുടെ നാട്ടറിവിൽ അൻസിയ സമ്പാദിക്കുന്നത് മാസം 8 ലക്ഷം, പുറത്തിറക്കുന്നത് 56 ഹെർബൽ ഉത്പന്നങ്ങൾ

ummees
ഉമ്മീസ് നാച്ചുറൽസിന്റെ ഉടമ അൻസിയ

പാലക്കാട്: ഉമ്മ തയ്യാറാക്കിയ കാച്ചിയ എണ്ണയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ ആൻസിയയ്ക്ക് ഓരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, ഓരുപാട് ലൈക്കുകൾ കിട്ടണം. പക്ഷേ, അധികമാളുകളും വിലയാണ് അന്വേഷിച്ചത്. പിന്നാലെ എണ്ണ തയ്യാറാക്കി നൽകാമോ എന്ന ചോദ്യവും. ഈ ചോദ്യത്തിൽ നിന്നാണ് 'ഉമ്മീസ് നാച്ച്വറൽസ്' എന്ന ബ്രാൻഡിന്റെ തുടക്കം. ഉമ്മയുടെ നാട്ടറിവുകൾ കച്ചവടതന്ത്രമാക്കി പാലക്കാട് കല്ലേക്കാട് പൊടിപ്പാറ സ്വദേശി അൻസിയ പ്രതിമാസം സമ്പാദിക്കുന്നത് 8 ലക്ഷം രൂപ.

കാച്ചിയ എണ്ണ മാത്രമല്ല കൺമഷി, ലിപ് ബാം, ഹെയർപാക്ക്, ഹെയർ ഓയിൽ ഷാമ്പൂ, ഫേസ് പാക്ക്, ഫെയർനെസ് ഓയിൽ, ഹെന്ന, ഫേസ് വാഷ്, താളി, ഹെയർ സീറം, ഹെർബൽ സോപ്പുകൾ, കുങ്കുമാദി ഓയിൽ തുടങ്ങി 56 ആയുർവേദ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളാണ് ഉമ്മീസ് പുറത്തിറക്കുന്നത്. 2016 നവംബറിലാണ് ഏഴുമണിക്കൂറെടുത്ത് തയ്യാറാക്കിയ കാച്ചിയ എണ്ണയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

23കാരി അൻസിയ പാലക്കാട് മേപ്പറമ്പ് ബൈപ്പാസ് റോഡിൽ ഉമ്മീസ് നാച്ച്വറൽസിന്റെ ഔട്ട്ലെറ്റ് ആരംഭിച്ചിട്ടുണ്ട്. മലപ്പുറത്താണ് നിർമ്മാണ ഫാക്ടറി. ഔട്ട്‌ലെറ്റിലൂടെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുമാണ് പ്രധാന വില്പന. ഓർഡർ അനുസരിച്ച് വിദേശത്തേക്കും എത്തിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഉൾപ്പെടെ കാച്ചിയ എണ്ണ, കൺമഷി, അലോവേര സോപ്പ് തുടങ്ങിയവയ്ക്ക് വലിയ ഡിമാന്റാണ്. നാടൻ കൺമഷി പുറത്തിറക്കിയപ്പോൾ വിജയിക്കുമോ എന്ന സംശയം ഉണ്ടായിരുന്നെങ്കിലും ആദ്യ ദിവസം തന്നെ 75,000 രൂപയുടെ ഓർഡർ ലഭിച്ചു. അൻസിയയുടെ വിജയത്തിന് എല്ലാ പിന്തുണയും നൽകി ഭർത്താവ് റംഷീദും ഒപ്പമുണ്ട്. മകൾ: ലൈബ.

ചേരുവയും നിർമ്മാണവും പറഞ്ഞുതരും

1. രാസവസ്തുക്കൾ ഇല്ലാതെ നാടൻ രീതിയിലാണ് ഓരോ ഉത്പന്നവും തയ്യാറാക്കുന്നത്. ഇതിനായി ആയുർവേദ ഡോക്ടർമാരുടെ സഹായവുമുണ്ട്. നിർമ്മാണത്തിന്റെ ഓരോ ഘട്ടവും വീഡിയോകളിലൂടെ പങ്കുവയ്ക്കും.

2. ഉത്പന്നങ്ങളുടെ ചേരുവകൾ പറഞ്ഞുകൊടുക്കും. ആർക്കു വേണമെങ്കിലും നിർമ്മിക്കാം. ആവശ്യപ്പെട്ടാൽ ഉമ്മീസ് നിർമ്മിച്ചുനൽകും.

3. ഔഷധ സസ്യങ്ങൾ വിവിധ ജില്ലകളിലെ വീട്ടമ്മമാരുടെ നേതൃത്വത്തിലാണ് ശേഖരിക്കുന്നത്. ചില പച്ചിലച്ചെടികളും സസ്യങ്ങളും കൃഷിചെയ്തുണ്ടാക്കുന്നു.

''ആവശ്യമുള്ള വനിതകൾക്ക് സംരംഭതക്വ പരിശീലനം നൽകണമെന്നാണ് മോഹം.

-ആൻസിയ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPECIAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.