കുട്ടനാട്: വെളിയനാട് പഞ്ചായത്തിലെ കുമരങ്കരിയിൽ നാട്ടുകാരെ നാളുകളായി ദുരിതത്തിലാക്കുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വപരിഹാരമായി തിരുവല്ല കറ്റോട് ജലവിഭവ പദ്ധതിയുടെ ചങ്ങനാശ്ശേരി- കിടങ്ങറ ലൈൻ, പ്രദേശത്തെ മറ്റു പൈപ്പുകളുമായി ബന്ധിപ്പിക്കുന്നു. ആയിരത്തോളം വരുന്ന കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ഇതോടെ ശാശ്വത പരിഹാരമാകും.
പ്രസിഡന്റ് ബിന്ദു ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം പഞ്ചായത്തിൽ വാട്ടർ അതോറിട്ടി അധികൃതരെ കൂടി വിളിച്ചു ചേർത്തു നടന്ന യോഗത്തിലായിരുന്നു തീരുമാനം. ഇതിന് ആവശ്യമായ ഫണ്ട് പഞ്ചായത്തിന്റെ 2022-23 പദ്ധതിയിൽ നിന്ന് കണ്ടെത്തും.
പഴയ ഏതാനും പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് പുറമെ ഈ ലൈനുകൾ തമ്മിൽ ബന്ധിപ്പിക്കുക കൂടി ചെയ്യുന്നതോടെ പദ്ധതി നടപ്പാകും. ഇതിന് ഒരാഴ്ചയിൽ കൂടുതൽ വേണ്ടിവരില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |