കോട്ടയം: പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിച്ചു വരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിഭാമരപ്പട്ടം അവാർഡ് കോട്ടയം ജവഹർ നവോദയ സ്കൂൾ വിദ്യാർത്ഥിനിയും കുട്ടി റേഡിയോ ജോക്കിയുമായ ലിഖിത ശ്രീകാന്തിന്. പ്രതിഭകളായ കുട്ടികളെ പ്രകൃതിയുടെ പ്രചാരകരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അവാർഡ് നൽകി വരുന്നത്. . അവാർഡ് മരവും പ്രശസ്തി പത്രവും ഫലകവും പതിനായിരം രൂപയുടെ സമ്മാനങ്ങളും അടങ്ങിയതാണ് പുരസ്കാരം.
കൂത്താട്ടുകുളം കോഴിപ്പിള്ളി കറുകശ്ശേരിൽ ശ്രീകാന്തിന്റെയും ജയമോളുടെയും മകളാണ് ലിഖിത. ചെറിയ പ്രായത്തിൽ യുട്യൂബർ അവതാരകയായും റേഡിയോ ജോക്കിയായും പ്രവർത്തിക്കുന്ന ഗായിക കൂടിയാണ് ..
നാളെ (ശനി) വൈകിട്ട് 6 ന് കോട്ടയം വടവാതൂർ ജവഹർ നവോദയ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള അവാർഡ് സമർപ്പിക്കും. ജില്ലാ കളക്റ്റർ ഡോ. പി കെ ജയശ്രീ അദ്ധ്യക്ഷത വഹിക്കും. ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറും ഭൗമശിൽപിയുമായ അഡ്വ ജിതേഷ്ജി സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് . ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ, കോട്ടയം ജവഹർ നവോദയ വിദ്യാലയം പ്രിൻസിപ്പൽ : സി. രാമകൃഷ്ണൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |