ആലപ്പുഴ : ആലപ്പുഴ ലിയോ തേർട്ടീന്ത് എൽ.പി സ്കൂൾ മാനേജരായിരുന്ന റവ.ഫാ. ഡോ. ഫെർണാണ്ടസ് കാക്കശ്ശേരിയിലിന്റെ സ്മരണാർത്ഥം നടത്തിയ മെഗാ ക്വിസ് ആലപ്പുഴ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് മായ ബായ് കെ.എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീജ .എസ് നന്ദിയും പറഞ്ഞു. ക്വിസ് മാസ്റ്റർമാരായ അലക്സ് അലോഷ്യസ്, റിട്ട. അധ്യാപകരായ നോബിൾ കെ. ജെ, ക്ലീറ്റസ് പരുത്തിയിൽ എന്നിവർ സംസാരിച്ചു. ഫാ. ഫെർണാണ്ടസ് കാക്കശ്ശേരിൽ എവറോളിംഗ് ട്രോഫിക്ക്
ഹോളി ഫാമിലി എച്ച്എസ്എസ് കാട്ടൂർ, സെൻറ് ഫ്രാൻസിസ് എച്ച്എസ്അർത്തുങ്കൽ, സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് പള്ളിത്തോട്, ലിയോ തെർട്ടീന്ത് എൽപിഎസ് എന്നീ സ്കൂളുകൾ അർഹമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |