കുട്ടനാട് : കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള ഗ്രന്ഥശാല സെമിനാർ നെടുമുടി ഇന്ന് രാവിലെ 9.30ന് നെടുമുടി എൻ.എസ്.എസ് എച്ച്.എസ് ഹാളിൽ നടക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ മാക്കിയിൽ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.ആർ.അയ്യപ്പപ്രസാദ് അദ്ധ്യക്ഷനാകും. നവോത്ഥാന കേരളത്തിലെ സമകാലിക വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ചർച്ച ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജ് മലയാളവിഭാഗം മുൻ മേധാവി ഡോ.കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ഹരീന്ദ്രനാഥ് താലൂക്ക് നിർവാഹക സമിതി, കൗൺസിൽ അംഗങ്ങൾ, ഗ്രന്ഥശാല പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |