അമ്പലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴിലുളള പുന്നപ്ര അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ വിജയോത്സവം നടത്തി. സ്കൂളിൽ നിന്ന് ഉന്നത പഠനത്തിന് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നിർമ്മാണം പൂർത്തിയാക്കിയ ഹോസ്റ്റൽ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി കെ.രാധാകൃഷ്ണൻ നിർവ്വഹിച്ചു. എച്ച് .സലാം എം. എൽ .എ അദ്ധ്യക്ഷനായി. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, രാമചന്ദ്രൻ മുല്ലശേരി, ആർ.ജയരാജ്, എ. പി .സരിത, സാജൻ എബ്രഹാം, ഡി. ലക്ഷ്മണൻ, എസ്. സജീവ്, ആർ. രഞ്ജിത്ത്, പി ഐ സിന്ധു, എച്ച്. എം എം.ഹൈമ എന്നിവർ സംസാരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ ബി. ബഞ്ചമിൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |