തുറവൂർ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നോളജ് എക്കോണമി മിഷന്റെയും കെ.ഡിസ്കിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ സംഘടിപ്പിക്കന്ന തൊഴിൽദായക പ്രവർത്തനമായ വിജ്ഞാന ആലപ്പുഴയുടെ പട്ടണക്കാട് ബ്ലോക്ക് തല സംഘാടക സമിതി രൂപീകരിച്ചു. യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ രാഖി ആന്റണി,ആർ.പ്രദീപ്,ഓമനാ ബാനർജി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാനായി ഗീതാഷാജിയേയും കൺവീനറായി അനന്തു രമേശനെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |