
തുറവൂർ: വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന വാറ്റുചാരായവും വിദേശമദ്യവുമായി ഒരാളെ കുത്തിയതോട് എക്സൈസ് പിടികൂടി. പെരുമ്പളം പഞ്ചായത്ത് 12 വാർഡിൽ നിമിഷാ നിവാസിൽ ചക്ക ഷാജി (57) എന്ന് വിളിക്കുന്ന ഷാജിയെയാണ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നും 4 ലിറ്റർ വിദേശമദ്യവും 500 മി.ലിറ്റർ വാറ്റ്ചാരായവും പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുത്തിയതോട് എക്സൈസ് റേഞ്ചിലെ ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ പി.ജഗദീശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചേർത്തല മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർമാരായ റോസമ്മാ തോമസ്, എം.ഡി. വിഷ്ണുദാസ്, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ എസ്.എൻ സന്തോഷ് എന്നിവർ എക്സൈസ് സംഘത്തിലുമ്മണ്ടായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |