ആലപ്പുഴ : കുട്ടനാട്ടിലെ കൃഷിക്കാരെ ദ്രോഹിക്കുന്ന നിലപാടിൽ നിന്ന് മില്ലുടമകൾ പിന്മാറണമെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കുട്ടനാട്ടിൽ ഇത്തവണ നെല്ല് ഉത്പാദനം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. കളത്തിൽ കൂട്ടിഇട്ടിരിക്കുന്ന ആയിരക്കണക്കിന് നെല്ല് സമയത്ത് മില്ലുടമകൾ ശേഖരിച്ചില്ലെങ്കിൽ മഴയത്ത് കിളിർക്കാനിടയുണ്ട്. ഇത് കൃഷിക്കാർക്ക് വലിയനഷ്ടമുണ്ടാക്കും. ഇടനിലക്കാരായ ചില ഏജന്റുമാർ ഇടപെട്ട് നെല്ലിന് ഈർപ്പമാണ് പതിരാണ് എന്നെല്ലാം പറഞ്ഞ് കിഴിവ് കൂട്ടുന്നത് അവസാനിപ്പിച്ചേ പറ്റുകയുള്ളൂ. കിഴിവിന്റെ പേരിൽ നടക്കുന്ന അഴിമതി അവസാനിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |