ആലപ്പുഴ: കേരളാ സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് ചേർത്തല മേഖല കുടുംബ സംഗമം തണ്ണീർമുക്കം എൻ.എസ്.എസ് കരയോഗം ഹാളിൽ സംസ്ഥാന പ്രസിഡന്റ് ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ചേർത്തല മേഖലാ പ്രസിഡന്റ് കെ.കെ.മണിയൻ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി ഡി.അപ്പുക്കുട്ടൻ നായർ സ്വാഗതം പറഞ്ഞു. ബി.ജെ.പി ആലപ്പുഴ വടക്ക് ജില്ലാ പ്രസിഡന്റ് അഡ്വ.പി.കെ.ബിനോയി ആദ്യകാല പ്രവർത്തകരെ ആദരിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘ് ബൗദ്ധിഖ് പ്രമുഖ് കെ.ജി.സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ആയുർവേദത്തിലൂടെ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തിൽ ഡോ. ശങ്കർ പ്രശാന്ത് മൂസത്ത് ക്ലാസ്സെടുത്തു. പെൻഷണേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ.വേണു, ജില്ലാ പ്രസിഡന്റ് കെ.ആർ.മോഹൻദാസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.സി.കാഞ്ചനവല്ലി, ഡി.രമേശൻ, ജില്ല ട്രഷറർ പി.ജി.മുരളീധരൻ നായർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ ടി.കെ.ഷാജി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |