ആലപ്പുഴ : എട്ടാമത് നാഷണൽ റോവിംഗ് ഇൻഡോർ ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ 30വരെ സായി വാട്ടർ സ്പോർട്‌സ് സെന്ററിൽ നടക്കും. കേരളത്തിൽ ആദ്യമായാണ് ഇൻഡോർ നാഷണൽ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി 22 സംസ്ഥാനങ്ങളിൽ നിന്നായി 450ൽപ്പരം കായിക താരങ്ങൾ പങ്കെടുക്കും. 50 ഒഫീഷ്യൽസുകൾ മത്സരം നിയന്ത്രിക്കും. ഈ ചാമ്പ്യൻഷിപ്പിൽ നിന്നാണ് ജൂണിൽ തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്കുള്ള ദേശീയ ടീമിനെ തിരഞ്ഞെടുക്കുന്നത്. സംഘാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ന് ദ്രോണാചാര്യ അവാർഡ് ജേതാവ് ഇസ്മയിൽ ബെയ്ഗ് എത്തിച്ചേർന്നിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിന് എതിരായുള്ള പ്രചരണത്തിന്റെ ഭാഗമായി "സേ നോ ഡ്രഗ്സ് ' എന്ന ബ്ലോഗൻ പ്രചരിപ്പിക്കും.
റോവിംഗ് അസോസിയേഷൻ സെക്രട്ടറി ജി ശ്രീകുമാരക്കുറുപ്പ് ,സായി ഡെപ്യൂട്ടി ഡയറക്ടർ പ്രേംജിത്ത് ലാൽ, കുര്യൻ ജെയിംസ് ,ഷിജിലാൽ, ഇസ്മയിൽ ബേഗ്, രജത്ത് ശർമ്മ, സജി തോമസ്, പി.റ്റി പൗലോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |