മുഹമ്മ: ജില്ലയിൽ പച്ചക്കറികളുടെ ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടാക്കാൻ സമഗ്രമായ പദ്ധതിക്ക് രൂപം കൊടുത്ത് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പച്ചക്കറി - പഴം കർഷക ശിൽപ്പശാല. കഞ്ഞിക്കുഴി പി.പി. സ്വാതന്ത്ര്യം കമ്യൂണിറ്റിഹാളിൽ നടന്ന ജില്ലാ ശിൽപ്പശാല കർഷക സംഘം ജില്ലാസെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് , എം.വി. ശ്യാം അദ്ധ്യക്ഷത വഹിച്ചു , സംസ്ഥാന കമ്മിറ്റി അംഗം , അഡ്വ.എം. സന്തോഷ് കുമാർ ,സി.പി. എം കഞ്ഞിക്കുഴിഏരിയാ സെക്രട്ടറി , ബി. സലീം , കർഷക അവാർഡു ജേതാക്കളായ എസ്.പി. സുജിത്ത് , ജി. ഉദയപ്പൻ ,കർഷക സംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ , സി.വി. മനോഹരൻ , ഹരിക്കുട്ടൻ , എ.വി.സലീം കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |