ആലപ്പുഴ: സ്‌കൂളുകൾ അനധികൃതമായി പ്ലസ് വൺ പ്രവേശനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ആലപ്പുഴ കലവൂർ ഗവഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി. പി ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എച്ച്. സലാം, എം.എസ് അരുൺകുമാർ, ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം.വി.പ്രിയ, ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ്, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
മന്ത്രിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ, പി.പ്രസാദ്, എം.പിമാരായ കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ രക്ഷാധികാരികളായും പി. പി ചിത്തരഞ്ജൻ എം.എൽ.എ ചെയർമാനായും, എം.എൽ.എമാരായ രമേശ് ചെന്നിത്തല, എച്ച്.സലാം, യു. പ്രതിഭ, എം.എസ്.അരുൺ കുമാർ, ദലീമ ജോജോ, തോമസ്.കെ.തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ, തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർ എന്നിവർ വൈസ് ചെയർമാൻമാരായും സംഘാടക സമിതി രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |