ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമാന്തര റോഡുകൾ നവീകരിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള പ്രവൃത്തികൾക്ക് ഭരണാനുമതിയായതായി കെ.സി.വേണുഗോപാൽ എം.പി അറിയിച്ചു.
തുറവൂർ നിന്നും കുമ്പളങ്ങി വഴിയും തുറവൂർ - മാക്കേക്കടവ് വഴിയും എറണാകുളത്തേക്ക് ദേശീയപാതയ്ക്ക് സമാന്തരമായി രണ്ട് പ്രധാന റോഡുകളാണ് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കുന്നത്. ഇതിനായി ദേശീയപാതാ അതോറിട്ടി എട്ടരക്കോടി രൂപ നേരത്തെ പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഇതനുസരിച്ച് നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ മൂന്നാഴ്ചയ്ക്കകം പൂർത്തിയാക്കി ജൂൺ അവസാനത്തോടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ എം.പിയെ അറിയിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |