ചേർത്തല:ചേർത്തല–തണ്ണീർമുക്കം റോഡരുകിൽ കാളികുളം കവലക്കുസമീപം റോഡ് അറ്റകുറ്റപണിക്കിടെ കുഴൽപൊട്ടി പാചകവാതകം ചോർന്നു. ബുധനാഴ്ച 2.15ഓടെയായിരുന്നു വാതകചോർച്ച. ചോർച്ചയുണ്ടായ ഭാഗത്തുനിന്നും ഉഗ്രശബ്ദത്തോടെ പുകയുയരുകയും കല്ലുംമണലും തെറിക്കുകയും ചെയ്തത് ജനങ്ങളെ ഭീതിയിലാക്കി.ഉടൻതന്നെ ഗതാഗതം തടഞ്ഞ് സുരക്ഷയൊരുക്കി.സമീപത്തെ വാൽവ് അടച്ചാണ് വാതകചോർച്ച തടഞ്ഞത്. പൊലീസും അഗ്നിശമനസേനയുമെത്തി തുടർ നടപടികൾ സ്വീകരിച്ചു.
റോഡ് അറ്റകുറ്റപണിക്കായി വശത്തു ജെ.സി.ബി ഉപയോഗിച്ചു കുഴിയെടുക്കുന്നതിനിടെയാണ് അതീവസുരക്ഷയുള്ള ഗ്യാസ് കുഴൽപൊട്ടിയത്. വലിയ ശക്തിയിലാണ് വാതകം കടന്നുപോകുന്നതെന്നതിനാലാണ് റോഡിലേക്കു കല്ലുംമണലുമടക്കം തെറിച്ചത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ തകരാർ പരിഹരിച്ച് പാചകവാതക വിതരണമടക്കം പുനഃസ്ഥാപിക്കാനായി. അരമണിക്കൂറോളം ഗതാഗതം നിലച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |