അമ്പലപ്പുഴ : സമഗ്ര ശിക്ഷാ കേരളം, പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് അമ്പലപ്പുഴ ഉപജില്ലയിലെ അദ്ധ്യാപകർക്കായി അവധിക്കാല പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എം.വി.പ്രിയ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അദ്ധ്യക്ഷയായി. എ.ഇ.ഒ സുമാദേവി മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ വി. അനിത, പ്രഥമാദ്ധ്യാപിക ഹേമലത തുടങ്ങിയവർ പ്രസംഗിച്ചു. മാറിയ പാഠപുസ്തകത്തെ അദ്ധ്യാപകർക്ക് പരിചയപ്പെടുത്താനും സൈബർ സുരക്ഷ, ലഹരിക്കെതിരെ പ്രതിരോധം, സമഗ്ര ഗുണമേന്മ പദ്ധതിയുടെ ലക്ഷ്യങ്ങൾ, ആരോഗ്യ കായിക വിദ്യാഭ്യാസം, എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം കൊടുത്തുമുള്ള പരിശീലന പരിപാടിയാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |