മുഹമ്മ: ജില്ലാ നിയമ സേവന അതോറിറ്റിയും അമ്പലപ്പുഴ താലൂക്ക് നിയമ സേവന കമ്മറ്റിയും ആലപ്പുഴ ബാർ അസോസിയേഷനും കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് തുടങ്ങി പുനർജ്ജനി എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പിൽ വനിത ശിശു സംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോമിലെ കുട്ടികളാണ് പങ്കെടുക്കുന്നത് . ജില്ലാ നിയമ സേവന കേന്ദ്രം സെക്രട്ടറി സബ് ജഡ്ജി പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി . ആലപ്പുഴ ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വി. വിജയകുമാർ, അഡ്വ. ആർ. രവികുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സെബാസ്റ്റ്യൻ , അഡ്വ. ഫാത്തിമ സലിം ,മായ്ത്തറ ചിൽഡ്രൻസ് ഹോം സെക്രട്ടറി വത്സമ്മ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |