# അര കിലോമീറ്ററോളം കറങ്ങണം
കലവൂർ: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച അടിപ്പാതയിലൂടെ കാൽനട യാത്ര പോലും സാദ്ധ്യമാകാത്ത തരത്തിൽ കോൺക്രീറ്റ് പാളികൾ ഉപയോഗിച്ച് അടച്ചതായി ആക്ഷേപം. വലിയ കലവൂർ കെ.എസ്.ഡി.പിക്ക് സമീപത്തെ അടിപ്പാതയാണ് അടച്ചത്. വലിയ കലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾക്കും സമീപത്തെ ഫാക്ടറികളിലേക്ക് തൊഴിലാളികൾക്കും സുഗമമായി സഞ്ചരിക്കാൻ വേണ്ടിയാണ് അടിപ്പാത നിർമ്മിച്ചതുപോലും. എന്നാൽ, അവർ തന്നെ
അര കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ട അവസ്ഥയിലാണ്. അതായത്
അടിപ്പാതയുടെ പ്രയോജനം നാട്ടുകാർക്ക് നിഷേധിച്ചിരിക്കുകയാണെന്ന് ചുരുക്കം. ദേശീയപാതയുടെ ഇരുവശങ്ങളിലെയും സർവീസ് റോഡുകളിലൂടെ ഗതാഗതം സുഗമമായി നടക്കുമ്പോഴാണ് കാൽനടക്കാരെ പോലും വട്ടംചുറ്റിക്കുന്ന കരാറുകാരുടെ നടപടി.
അടിപ്പാത അടച്ചതിന്റെ കാരണം അന്വേഷിക്കാൻ പോലും ബന്ധപ്പെട്ടവർ ഇതുവരെ തയ്യാറായിട്ടില്ല. തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ഭക്തജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദമായിരുന്ന അടിപ്പാതയിലെ തടസം എത്രയും വേഗം നീക്കം ചെയ്യണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |