ആലപ്പുഴ: 2024-25 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും കായിക മത്സരങ്ങളിലും ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കളിൽ നിന്ന് ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി.യ്ക്ക് എട്ട് എ പ്ളസ് വരെ നേടിയവരെയും, പ്ലസ് ടു, വി.എച്ച്.എസ്.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും, കായിക മത്സരങ്ങളിൽ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തവരെയും അവാർഡിനായി പരിഗണിക്കും. കുട്ടിയുടെ മാർക്ക് ലിസ്റ്റ് , സർട്ടിഫിക്കറ്റ് പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകർപ്പ്, അച്ഛൻ/ അമ്മയുടെ ക്ഷേമനിധി പാസ്ബുക്കിന്‍റെ പകർപ്പ് തുടങ്ങിയവ സ്വയം തയ്യാറാക്കിയ അപേക്ഷയോടോപ്പം മത്സ്യ ബോർഡിന്റെ ഫിഷറീസ് ഓഫീസുകളിൽ നൽകണം. അവസാന തീയതി മേയ് 31.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |