ആലപ്പുഴ: ആലപ്പുഴ ആർ.ടി.ഒ പരിധിയിലുള്ള സ്കൂൾ ബസ് ഡ്രൈവർമാർക്ക് പരിശീലനം നൽകി. ആലപ്പുഴ എസ്.ഡി കോളേജിൽ വെച്ച് നടന്ന പരിപാടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. പ്രേമ കെ.എച്ച്. ഉദ്ഘാടനം ചെയ്തു. ആലപ്പുഴ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി കെ.കരൻ ക്ലാസുകൾ നയിച്ചു. സ്കൂൾ ബസ്സുകൾ സജ്ജമാക്കാൻ വേണ്ട നിയമപരമായും, സാങ്കേതികപരവുമായ കാര്യങ്ങളും, റോഡ്, ട്രാഫിക്ക് നിയമളെക്കുറിച്ചും വാഹന രേഖകളെക്കുറിച്ചും വിവരിച്ചു. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ മാരായ അനിൽകുമാർ, ശ്രീരാജ്, അസി.മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ മാരായ ബിജോയ്, സജിംഷാ, ജോബിൻ, ശരത്ത് എന്നിവർ പങ്കെടുത്തു.
24ന് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നടക്കുന്ന പ്രത്യേക സ്കൂൾ ബസ് പരിശോധനയിൽ അമ്പലപ്പുഴ താലൂക്കിലെ എല്ലാ സ്കൂൾ / കോളേജ് ബസുകളും പങ്കെടുക്കണമെന്ന് ആലപ്പുഴ ആർ.ടി.ഒ ഏ.കെ ദിലു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |