കായംകുളം : സി.പി.എം കായംകളം ഏരിയാ സെന്റർ രൂപീകരിച്ചു.ഏരിയ സെക്രട്ടറി ബി. അബിൻഷാ, മുൻ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മറ്റി മുൻ അംഗവുമായ പി. അരവിന്ദാക്ഷൻ,വി.പ്രഭാകരൻ,എസ്. ആസാദ്,എസ്.നസിം എന്നിവരാണ് ഏരിയ സെന്റർ അംഗങ്ങൾ.
കെ.പി. മോഹൻദാസിനെ ഉൾപ്പെടുത്താൻ ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാനകമ്മിറ്റിയുടെയും അനുമതി തേടും. ഏരിയ സെന്ററിൽ അഞ്ചിൽ കൂടുതൽ അംഗത്തെ ഉൾപ്പെടുത്താൻ അനുമതി ആവശ്യമാണ്. മുൻ ജില്ലാ കമ്മറ്റി അംഗം അഡ്വ.എൻ.ശിവദാസൻ,
മുൻ ഏരിയ സെന്റർ അംഗം അഡ്വ.എസ്. സുനിൽകുമാർ എന്നിവരെ പരിഗണിച്ചില്ല.
ഏഴ് വർഷം മുൻപ് പാർട്ടിയിൽനിന്ന് പുറത്താക്കുകയും തിരിച്ചെടുക്കാത്തത് വിവാദമാകുകയും ചെയ്ത മുൻ ഏരിയാ കമ്മറ്റി അംഗം ബി.ജയച ന്ദ്രന് രാമപുരം ലോക്കൽ കമ്മിറ്റിയിൽ അംഗത്വം നൽകാനും നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |