ആലപ്പുഴ: സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിനായി നാടുണർന്നു. 2500 കുട്ടികളുടെ വീടുകളിൽ 600ന് മേൽ അംഗങ്ങളുള്ള 52 സ്ക്വാഡുകൾ സന്ദർശനം നടത്തി ക്ഷണക്കത്തുകൾ കൈമാറിത്തുടങ്ങി. പി.പി ചിത്തരഞ്ജൻ എം.എൽ.എ നയിച്ച സ്ക്വാഡ് കലവൂർ ടൗൺ പ്രദേശത്താണിറങ്ങിയത്.ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, സ്കൂൾ പ്രിൻസിപ്പാൾ എൻ.മഞ്ജു, ഹെഡ് മാസ്റ്റർ മേരി ആഗ്നസ്, എൽ. പി സ്കൂൾ ഹെഡ് മാസ്റ്റർ സൈനബ, പി.ടി.എ പ്രസിഡന്റ് വി.വി മോഹൻദാസ്, എസ്. എം. സി ചെയർമാൻ പി.വിനീതൻ, പി.ടി.എ ഭാരവാഹികളായ എസ്.സുരേഷ്, സുജീവ് സുരേന്ദ്രൻ, എം.മജീദ് തുടങ്ങിയവർ പങ്കെടുത്തു.
കലവറ നിറച്ച് കലവൂർ
പ്രവേശനോത്സവത്തിന്റെ ഭാഗമായി സദ്യയൊരുക്കാൻ കലവറ നിറയെ വിഭവങ്ങൾ സമ്മാനിച്ച് കലവൂരിലെ വ്യാപാരികൾ. അരി, പലചരക്ക്, പച്ചക്കറി എന്നിവ നൽകണമെന്നഭ്യർത്ഥിച്ച് സംഘാടക സമിതി വ്യാപാരികൾക്ക് നോട്ടീസ് നൽകിയിരുന്നു. കലവൂർ പറത്തറ സ്റ്റോഴ്സിൽ നിന്ന് അരി ഏറ്റുവാങ്ങി പി. പി ചിത്തരഞ്ജൻ എം.എൽ.എ വിഭവ സമാഹരണം ഉദ്ഘാടനം ചെയ്തു. അരി, വെളിച്ചെണ്ണ, ധാന്യപ്പൊടികൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ എന്നിവയാണ് വ്യാപാരികൾ നൽകിയത്. ഇവ സൂക്ഷിക്കുന്നതിന് കലവൂർ സ്കൂളിൽ പ്രത്യേക കലവറയുണ്ട്.
പൊതുജനങ്ങളും വിഭവസമാഹരണത്തിൽ പങ്കാളികളായി. വിഭവങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ മുതൽ കലവൂർ സ്കൂളിൽ വിഭവങ്ങൾ എത്തിക്കാൻ കഴിയും. പ്രവേശനോത്സവ ദിനത്തിൽ മൂവായിരം പേർക്കാണ് സദ്യ ഒരുക്കുന്നത്. ജൂൺ 2ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |