ചെന്നിത്തല: ചെന്നിത്തല - തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് എ.ഡി.എസ് വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് പ്രഭാ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ആശാവർക്കർ,ഹരിതകർമ്മ സേനാംഗങ്ങൾ,അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിപുപടകത്തിൽ മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ ജി.ജയദേവ്, ഗ്രാമ പഞ്ചായത്തംഗം ദീപരാജൻ, സി.ഡി.എസ് ചെയർപേഴ്സൺ ലേഖാ സജീവ്, മഹിളാമണി, ലളിതാ വിജയൻ, സുജാതാ വിജയൻ, ഉഷാമുരളി തുടങ്ങിയവർസംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |