
തൃശൂർ: തിരഞ്ഞെടുപ്പ് സംവിധാനത്തെയും ജനങ്ങളെയും വെല്ലുവിളിച്ച് തൃശൂരിലെ സ്ഥിരതാമസക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തൃശൂരിലെ ജനങ്ങളെ ചതിച്ച സുരേഷ് ഗോപി എം.പി സ്ഥാനം രാജിവയ്ക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. തിരുവനന്തപുരത്ത് താമസിക്കുന്ന സുരേഷ് ഗോപി തൃശൂരിൽ വോട്ട് ചേർത്തിരിക്കുന്നുവെന്നും തിരുവനന്തപുരം കോർപറേഷനിൽ നിന്ന് വോട്ട് മാറ്റിയിട്ടില്ലെന്നും അന്നേ ഞങ്ങൾ പറഞ്ഞിരുന്നതാണ്. ലോക്‌സഭയിൽ വോട്ട് തൃശൂരിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ട് തിരുവനന്തപുരത്തുമായതിൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്ന ബി.ജെ.പി നേതാക്കൾ താൻ തൃശൂർക്കാരനാണെന്ന് അവകാശപ്പെടുന്ന സുരേഷ് ഗോപിയുടെ ഔചിത്യമെന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |