മലപ്പുറം: 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ മുന്നേറ്റം ഈ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽ കുമാർ എം.എൽ.എ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫിന്റെ കെട്ടുറപ്പും സംസ്ഥാന സർക്കാരിനെതിരായ ജനവികാരവും കൂടിച്ചേർന്നുള്ള മികച്ച ഫലം തിരഞ്ഞെടുപ്പിൽ ഉണ്ടാകും. എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട് ജില്ലകളിൽ യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാകും. കോട്ടയം, പത്തനംതിട്ട ജില്ലകളിലും കരുത്ത് കാണിക്കും. മുൻകാലങ്ങളിൽ ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ ഇവിടെ യു,ഡി.എഫിനായിരുന്നു. ആ അവസ്ഥയിലേക്ക് തിരിച്ചുപോകും. പോളിംഗ് ശതമാനത്തിലെ നേരിയ കുറവ് യു.ഡി.എഫിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഒന്നല്ല. വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി മത്സരിച്ചപ്പോൾ ഉണ്ടായതിനെക്കാൾ കുറഞ്ഞ പോളിംഗ് ശതമാനം ആയിരുന്നു പ്രിയങ്ക ഗാന്ധി മത്സരിച്ചപ്പോൾ. എന്നാൽ ഭൂരിപക്ഷം വർദ്ധിക്കുകയാണ് ചെയ്തത്. നടി ആക്രമത്തിനിരയായ കേസിൽ കോൺഗ്രസിന് ഒറ്റനിലപാട് മാത്രമാണുള്ളത്. അത് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ നിലപാടാണ്. പ്രോസിക്യൂഷന്റെ പരാജയമാണ് കേസ് ദുർബലമാകാൻ കാരണം. ഇതിന് മറുപടി പറയേണ്ടത് സർക്കാരാണ്. ഈ കേസിനെ സർക്കാർ വേണ്ടവിധം ഗൗരവത്തിൽ കണ്ടില്ല. ശബരിമലയിലെ സ്വർണ്ണക്കൊള്ള തന്നെയാണ് ജനങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്ന പ്രധാന വിഷയം. അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടാവുമെന്നും എ.പി. അനിൽകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |