ആലപ്പുഴ: കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.യുവിന്റെ 68ാം സ്ഥാപക ദിനം ആഘോഷിച്ചു. ആലപ്പുഴ സാന്ത്വൻ സ്പെഷ്യൽ സ്കൂളിൽ നടന്ന ജന്മദിന സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ മാഹിൻ മുപ്പതിൽചിറ, അബ്ബാദ് ലുത്ഫി, അൻസിൽ ജലീൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റഹീം വെറ്റക്കാരൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എ.സാബു, സിസ്റ്റർ ലിൻഡ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിൽ ഉടനീളം ലഹരി മാഫിയകൾക്കെതിരെ, സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥി ജാഗ്രത സമിതികൾ രൂപീകരിക്കുവാൻ യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |