അമ്പലപ്പുഴ: ആരോഗ്യ വകുപ്പ് 20 ലക്ഷം രൂപ ചെലവിൽ വണ്ടാനം ഗവ. ടി .ഡി. മെഡിക്കൽ കോളേജിൽ സ്ഥാപിച്ച ലൈറ്റുകൾ തെളിയിച്ചു.മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ, 3 സ്ട്രീറ്റ് ലൈറ്റുകൾ എന്നിവയാണ് കോളേജ് അങ്കണത്തിലെ വിവിധയിടങ്ങളിലായി സ്ഥാപിച്ചത്. എച്ച് .സലാം എം.എൽ.എ സ്വിച്ച് ഓൺ നിർവഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ, പി. ടി. എ പ്രസിഡന്റ് സി. ഗോപകുമാർ, വൈസ് പ്രസിഡൻറ് ഷാജി വാണിയപുരക്കൽ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എൻജിനീയർമാരായ എസ്. ശിവപ്രസാദ്, ജോസഫ് ജയ്സൺ, ഡോ. സ്മിത ജി രാജ്, എസ്. പുഷ്പരാജൻ, എസ്. ഹാരിസ്, സലിംകുമാർ, അഡ്വ. റോബിൻസൺ, അഡ്വ. എ. ഉത്തമൻ, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ആഷിക്, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി എം. എസ് .മഹാദേവൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |