ചാരുംമൂട് : ഇടക്കുന്നം 1225-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിലെ സ്‌കോളർഷിപ്പ്, പഠനോപകരണ വിതരണം പന്തളം താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് എസ്.സുകുമാരപിളള അധ്യക്ഷനായി.എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പന്തളം ശിവൻകുട്ടിയെ ആദരിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.ആർ.ഗോപാലകൃഷ്ണപിള്ള, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.രാജേന്ദ്രനുണ്ണിത്താൻ, സെക്രട്ടറി കെ.കെ. പദ്മകുമാർ,ഇൻസ്‌പെക്ടർ അരുൺ അരവിന്ദ്,കമ്മറ്റിയംഗം ജയച്ചന്ദ്രൻപിള്ള,കരയോഗം സെക്രട്ടറി വി. ശശിധരൻപിള്ള, ജോ.സെക്രട്ടറി കെ.ചന്ദ്രശേഖരൻപിള്ള, വൈസ് പ്രസിഡന്റ് കെ.സോമനാഥൻ നായർ, ഖജാൻജി കെ.ആർ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |