ആലപ്പുഴ: സമൂഹവും ഭരണസംവിധാനവും ഒറ്റക്കെട്ടായി പുതുതലമുറയെ ലഹരിയിൽ നിന്നും സംരക്ഷിക്കണമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ കാട്ടൂർ ഹോളി ഫാമിലി എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കളക്ടർ അലക്സ് വർഗീസ് അദ്ധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി സംഗീത, കെ സുദർശന ഭായ്, സാമൂഹ്യനീതി വകുപ്പ് അസി. ഡയറക്ടർ എ.ഒ. അബീൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്.അശോക് കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത, വിമുക്തി ജില്ലാ മാനേജർ ഇ.പി.സിബി, സ്കൂൾ പ്രിൻസിപ്പൽ കെ .എസ്.സൈറസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |