
അരൂർ: മദ്യപാനത്തിനിടെ 'കാപ്പ' പ്രതിയുടെ തലയ്ക്കടിച്ച ലഹരിക്കേസ് പ്രതി പിടിയിലായി. എരമല്ലൂർ രോഹിണി നിവാസിൽ ലിജിൻ ലക്ഷ്മണിനെ(28) മർദ്ദിച്ച എരമല്ലൂർ പുളിയമ്പള്ളി സാംസൺ (26) ആണ് പിടിയിലായത്. കഴിഞ്ഞദിവസം ലിജിൻ ലക്ഷ്മണന്റെ വീട്ടിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. പട്ടിക കൊണ്ട് തലയ്ക്കടിയേറ്റ ലിജിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് രക്ഷപെടാൻ ശ്രമിച്ച സാംസണിനെ അരൂർ പൊലീസ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പിടികൂടുകയായിരുന്നു. അരൂർ സി.ഐ കെ.ജി.പ്രതാപ് ചന്ദ്രൻ, എസ്.ഐ വി.എ. അഭീഷ് , ഗ്രേഡ് എസ്.ഐ സാജൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |