അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ സി.പി.എം നേതാക്കളുടെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം പ്രഖാപിക്കണമെന്ന ഓംബുഡ്സ്മാന്റെ ഉത്തരവ് നടപ്പാക്കത്തതിൽ പ്രതിഷേധിച്ചും പ്രസിഡൻ്റ് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടും ബി.ജെ.പി പുന്നപ്ര വടക്ക് പഞ്ചായത്ത് ഈസ്റ്റ്, വെസ്റ്റ് ഏരിയ പ്രസിഡന്റുമാരായ എസ്.അജയകുമാർ, പി.വിനോദ് എന്നിവർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഏകദിന ഉപവാസ സമരം നടത്തി. ബി.ജെ.പി നോർത്ത് ജില്ലാ സെക്രട്ടറി വിനോദ്.ജി.മഠത്തിൽ സമരം ഉദ്ഘാടനം ചെയ്തു. എൽ.പി. ജയചന്ദ്രൻ, കെ.പ്രദീപ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |